AL MANAL CLASSIFIEDS

animated-aeroplane-image-0256

സൗദിയയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കുള്ള മുന്നറിയിപ്പ് .ഏജൻറ് മാരുടെ ചതിക്കുഴിയിൽ പെടാതെരിക്കുക.

 സൗദിയയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കുള്ള മുന്നറിയിപ്പ് .ഏജൻറ് മാരുടെ ചതിക്കുഴിയിൽ പെടാതെരിക്കുക.

സൗദിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർ ഇവരുടെ തട്ടിപ്പിൽ അകപ്പെടാതിരിക്കുക.സൗദിയിലേക്ക് പോകാനായി നേപ്പാളിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക നേപ്പാളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാരുടെ പ്രശ്നത്തിൽ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല .ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലോടെ കഴിഞ്ഞ ദിവസം വരെ അതായത് ഏപ്രിൽ 25 വരെ നേപ്പാളിൽ ക്വാറന്റിയനിൽ കഴിയുന്നവർക്ക് മാത്രമാണ് പി സി ആർ ടെസ്റ്റ്ന് അനുമതി നൽകിയിട്ടുള്ളത് .ഇന്നുമുതൽ നേപ്പാളിൽ എത്തുന്നവർക്ക് പിസിആർ ടെസ്റ്റിനുള്ള അവസരം ലഭിക്കില്ല. നയതന്ത്ര ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, നേപ്പാളിൽ ദീർഘകാലമായി താമസിക്കുന്ന വിദേശികൾ , എന്നിവർക്ക് മാത്രമാണ് ഇന്നുമുതൽ അനുമതി നൽകിയിട്ടുള്ളത്. അതായത് ഇന്നുമുതൽ നേപ്പാളിൽ എത്തുന്നവർക്ക് വിമാനയാത്രയ്ക്ക് വേണ്ടിയുള്ള പി സി ആർ റിസൽട്ട് ലഭിക്കില്ല.ഈ റിസൾട്ട് ഇല്ലാത്തവർക്ക് വിമാനക്കമ്പനികൾ ബോർഡിങ് പാസ് നൽകില്ല.അതുകൊണ്ട് മറ്റ് എന്ത് രേഖ ഉണ്ടായ തന്നെയും സൗദിയിലേക്കുള്ള യാത്ര നിഷേധിക്കപ്പെടും. പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചെത്തേണ്ട അടിയന്തിര സാഹചര്യവും ഇന്ത്യയിലെ പ്രതിസന്ധിയും മറ യാക്കി ചില ട്രാവൽ ഏജൻറ്മാർ പ്രവാസികളെ കബളിപ്പിക്കുവാൻ ശ്രമിക്കുന്നതായി അറിയുന്നു. നിയമപരമല്ലാത്ത വഴികളിലൂടെ പിസിആർ ടെസ്റ്റ് സംഘടിപ്പിച്ചു നൽകാമെന്നാണ് അവരുടെ വാഗ്ദാനം ഇതിനായി ഭീമമായ തുകയാണ് ആവശ്യപ്പെടുന്നത് .മുമ്പും പലരും ഇത്തരം വ്യാജ റിസൾട്ട് മായി യാത്ര ചെയ്തിട്ടുണ്ടെന്നാണ് അവർ ഇരകളെ പ്രലോഭിപ്പിക്കാനായി പറയുന്നത് . എന്നാൽ ഇത് പ്രായോഗികമല്ലെന്നും ഇത്തരം വ്യാജന്മാരുടെ വലയിൽ പെട്ട്പണം നഷ്ടപ്പെടുത്തരുതെന്നും ട്രാവൽ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പുനൽകുന്നു. അംഗീകാരമില്ലാത്ത വ്യാജ ലാബുകളുടെ പി സി ആർ റിസൾട്ട് മായി നിരവധി പേർ യാത്രചെയ്യാൻ എത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . കഴിഞ്ഞ ജനുവരിയിൽ വ്യാജ പി സി ആർ റിസൾട്ട് മായിയാത്ര ചെയ്യാനെത്തിയ ഏഴ് പേർ പോലീസിൻറെ പിടിയിലായി .ഇതിനെ തുടർന്നാണ് പി സി ആർ ടെസ്റ്റ് റിസൾട്ടുകൾ അധികൃതർ പ്രത്യേകം നിരീക്ഷിച്ചു തുടങ്ങിയത്. അഞ്ചുദിവസം മുമ്പ് നേപ്പാളിലെ ട്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സൗദിയിലേക്ക് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ പ്രവേശിച്ച മലയാളികളടക്കം മുപ്പതോളം പേരെയാണ് വ്യാജ പി സി ആർ റിസൾട്ട് ഹാജരാക്കിയതിന്റെ പേരിൽ അൽ ജസീറ വിമാനത്തിൽ നിന്നും തിരിച്ചിറക്കി യാത്ര നിഷേധിച്ചത്. ബോർഡിങ് പാസിനു വേണ്ടി യാത്രക്കാർ ക്യൂ നിൽക്കുന്ന സമയത്ത് തന്നെ ഒരു വിമാന ജീവനക്കാരൻ യാത്രക്കാരുടെ പിസിആർ റിസൾട്ട് കൾ ഫോട്ടോ എടുത്തിരുന്നു ആ റിസൾട്ടുകൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് അംഗീകാരമില്ലാത്ത വ്യാജ ലാബുകളിലെ താണന്ന് വ്യക്തമായത് .ഇതിനെ തുടർന്നാണ് ഇവർക്ക് യാത്ര നിഷേധിക്കപ്പെട്ടത് .സൗദി അറേബ്യ സിംഗപ്പൂർ ഹോങ്കോങ് എന്നിവിടങ്ങളിലേക്കാണ് നേപ്പാൾ ട്രാൻസിറ്റ് പോയിൻറ് ആക്കി പതിനായിരക്കണക്കിന് ഇന്ത്യക്കാർ പോയിക്കൊണ്ടിരിക്കുന്നത് അതിൽ ബഹുഭൂരിഭാഗവും സൗദിയിലേക്കുള്ള ഇന്ത്യൻ പ്രവാസികൾ തന്നെയായിരുന്നു . ഇപ്പോൾ സിംഗപ്പൂർ ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള തിരക്ക് വ്യാപകമായി കുറഞ്ഞിട്ടുണ്ടെങ്കിലും സൗദിയിലേക്ക് പോകാനായി മലയാളികളടക്കം പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് നിലവിൽ കാഠ്മണ്ഡുവിൽ താമസിക്കുന്നത് .അവിടുത്തെ ഹോട്ടലുകൾ മുഴുവൻ പ്രവാസി ഇന്ത്യക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പി സി ആർ ടെസ്റ്റിനായി ഏത് ലാബ് കളിലാണ് ടെസ്റ്റ് നടത്തേണ്ടതെന്ന് നേപ്പാൾ ആരോഗ്യമന്ത്രാലയം കൃത്യമായ പട്ടിക തയ്യാറാക്കിയിട്ടില്ല.ഇത് മുതലെടുത്തുകൊണ്ടാണ് പ്രശസ്തമായ ലാബു കളുടെ പേരിൽ വ്യാജ റിസൾട്ട്കൾ ഉണ്ടാക്കിയിരുന്നത് .അനേകം പേർ ഈ വ്യാജ റിസൾട്ടുകൾ ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ട് എന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. ഇതിലൂടെ ലക്ഷങ്ങളാണ് ചില ട്രാവൽ ഏജൻന്റ്മാർ ഉണ്ടാക്കിട്ടുളളതെന്നാണ് അറിയുന്നത് .പരിശോധനയ്ക്ക് മറ്റുവഴികൾ ഇല്ലാത്തതിനാൽ യാത്രക്കാർ ഹാജരാക്കുന്ന റിസൾട്ട് വിമാന കമ്പനികൾ അടിയന്തരമായി അപ്പോൾ തന്നെ ഇമെയിൽ , വാട്സാപ്പിലൂടെയും അതാത് ആശുപത്രികൾക്ക് അയച്ചുകൊടുത്തു പരിശോധിക്കുകയാണ് ചെയ്യുന്നത് .ഇതിലൂടെ റിസൾട്ടിന്റെ സത്യാവസ്ഥ മനസ്സിലാക്കി ആശുപത്രിയിൽ നിന്നും ലഭിക്കുന്ന മറുപടിയിലൂടെ യാത്രക്കാരെ പിടികൂടുകയാണ് ചെയ്യുന്നത് . ഇന്നുമുതൽ (26 /4) നേപ്പാളിൽ എത്തുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്തുന്നതിന് നിയമപരമായ അനുമതി നൽകിയിട്ടില്ലാത്തതിനാൽ സൗദിയിലേക്ക് പോകുന്ന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് തരപ്പെടുത്തി തരാമെന്ന് ഏതെങ്കിലും ഏജന്റ് മാർ പറഞ്ഞാൽ അത് വ്യാജമാണ് 

യാത്ര മുടങ്ങുകയും പണം നഷ്ടപ്പെടുകയും മാത്രമല്ല പിടിക്കപെട്ടാൽ വ്യാജ രേഖ ഉണ്ടാക്കിയതിനും എമിഗ്രേഷൻ നിയമ ലംഘനത്തിനും നിയമനടപടികൾ നേരിടേണ്ടിവരും. അത് കൊണ്ട് ഇത്തരം വ്യാജ ഏജന്റെമാരെ സൂക്ഷിക്കുക

Post a Comment

0 Comments